Image of Book ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ
  • Thumbnail image of Book ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ
  • back image of ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ

ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ

Publisher :Atma Books
ISBN : 9789349946408
Language :Malayalam
Edition : 2025
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 280.00

Book Name in English : Interview vijayikkanulla 7 rahasyamanthrangal

നല്ലൊരു ജോലിക്കായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അവസാന കടമ്പയാണ് ഇന്റര്‍വ്യൂ. സ്‌കൂള്‍ മുതല്‍ കോളേജ് വരെ നിങ്ങള്‍ നേടിയ അറിവിന്റെയും അതിനുശേഷം കഠിനമായ ഒരു മത്സരപ്പരീക്ഷയില്‍ നിങ്ങള്‍ നേടിയ സുവര്‍ണവിജയത്തിന്റെയും ഫലമാണ് ഇന്റര്‍വ്യൂവിനുള്ള ഒരു ക്ഷണം. 15-ലേറെ വര്‍ഷത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ യഥാര്‍ത്ഥ ഫലം പരിശോധിക്കപ്പെടുന്നത് 15-20 മിനിറ്റ് നീളുന്ന ഒരു ഇന്റര്‍വ്യൂവിലാണ്. 15 വര്‍ഷത്തേക്കാള്‍ വളരെ വലുതാണ് ആ 15 മിനിറ്റുകള്‍! പല മിടുക്കരായ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നത് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടല്ല, മറിച്ച് ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സ്വയം എങ്ങനെ അവതരിപ്പിക്കണമെന്നും ഇന്റര്‍വ്യൂവില്‍ ചെയ്യേണ്ട്തും ചെയ്യേണ്ടാത്തതും എന്താണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുമാണ്. പ്രചോദനാത്മകവും പ്രായോഗികവുമായ ഈ പുസ്തകത്തില്‍, ഇന്ത്യാ ഗവണ്‍മെന്റിനായി ആയിരക്കണക്കിന് യഥാര്‍ത്ഥ ജോലി അഭിമുഖങ്ങള്‍ നടത്തുന്നതില്‍ പ്രായോഗികപരിചയമുള്ള മുന്‍ സീനിയര്‍ സിവില്‍ സര്‍വീസുകാരനായ ഡോ. കെ.പി. ഔസേപ്പ് ഐ.എഫ്.എസ്, ഓരോ ജോലി അന്വേഷിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 7 ശക്തമായ രഹസ്യമന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു. അഭിമുഖപട്ടികയുടെ ഇരുവശത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തിന്റെ വാറ്റിയെടുത്ത ജ്ഞാനമാണ് ഈ മന്ത്രങ്ങള്‍.

ആദ്യമായി ജോലി അന്വേഷിക്കുന്നവര്‍ക്കും ഇപ്പോഴുള്ള ജോലിയില്‍ നിന്ന് മാറി വേറൊന്ന് അന്വേഷിക്കുന്നവര്‍ക്കുംവേണ്ടി പ്രത്യേകം എഴുതപ്പെട്ട ഈ പുസ്തകം, ഭയത്തെ എങ്ങനെ മറികടക്കാമെന്നും, ആത്മവിശ്വാസത്തോടെ നിങ്ങളുടെ ശക്തികള്‍ എങ്ങനെ പ്രകടിപ്പിക്കാമെന്നും, നിങ്ങളെ വേറിട്ടുനിര്‍ത്തുന്ന രീതിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡുമായി എങ്ങനെ സംവദിക്കാമെന്നും നിങ്ങളെ പഠിപ്പിക്കും.
Write a review on this book!.
Write Your Review about ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times