Book Name in English : Kanakaambaram
പൊറ്റെക്കാട്ടിന്റെ ’ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ’തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
Write a review on this book!. Write Your Review about കനകാംബരം Other InformationThis book has been viewed by users 193 times