Book Name in English : Karakkuliyan
കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു. സത്യം പാലിക്കാനാവാത്ത, ധർമ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാൻ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികൾ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളിൽ നിലീനമായിക്കിടക്കുന്നു. ആത്മനാശം എന്ന യാഥാർത്ഥ്യം ഈ പ്രതിസന്ധികളുടെ കാരണമായും ഫലമായും നില്ക്കുകയും ചെയ്യുന്നു. സോമൻ കടലൂർWrite a review on this book!. Write Your Review about കാരക്കുളിയന്‍ Other InformationThis book has been viewed by users 920 times