Book Name in English : Karutha Pulikal Janikkunnathu
ഇതിലെ അമ്മിണി എന്ന സ്ത്രീകഥാപാത്രം ഭൂമിക്കു വേണ്ടി വാദിക്കുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീകമാണ്. വയനാടിന്റെ പശ്ചാത്തലമാണ് നോവലിന്റേത് എങ്കിലും അത് വളര്‍ന്ന് ഇന്ത്യയിലെ പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലവും പാട്ടുകളുമെല്ലാം നോവലില്‍ നിറയുന്നത് പുസ്തകത്തെ ഏറെ വ്യത്യസ്തമാക്കുന്നു. കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങളും ജീവിതരീതികളും ഇന്ത്യയിലെ മൊത്തം ആദിവാസിജീവിതവുമായി ബന്ധിപ്പിച്ച് മുത്തങ്ങാസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഭൂമിപ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള ജോസിന്റെ പരിശ്രമം നോവലില്‍നിന്ന് വായിച്ചെടുക്കാനാകുന്നുണ്ട്. -പി വി രാജഗോപാല്‍. ആദിവാസികളുടെ ജീവിതവും അവരനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരേ ഉണര്‍ന്നെഴുന്നേല്ക്കുന്ന പുതുതലമുറയും പ്രമേയമാകുന്ന നോവല്‍.Write a review on this book!. Write Your Review about കറുത്തപുലികള്‍ Other InformationThis book has been viewed by users 805 times