Book Name in English : Kaveriyodoppam Ente Yaathrakal
”കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാന്‍ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച ചരിത്രപ്പഴമയും സാംസ്‌കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന സാര്‍ഥകമായ ഒരു രചനാരീതിയാണിത്.”
എം.പി. വീരേന്ദ്രകുമാര്‍Write a review on this book!. Write Your Review about കാവേരിയോടൊപ്പം എന്റെ യാത്രകള്‍ Other InformationThis book has been viewed by users 3528 times