Book Name in English : KAVITHAYUDE VISHNULOKAM
മനീഷികളായ കവികള്‍ ശാശ്വതസമകളിലൂടെ നിലനില്ക്കുന്ന അര്‍ഥങ്ങള്‍ വിധാനം ചെയ്യുമാറ് സ്വയംഭൂവായി ഉറന്നൊഴുകുന്ന വചസ്സുകളണിനിരത്തുന്നു- ‘ശക്തി’ എന്ന് വ്യപദേശിക്കാറുള്ളതതിനെയാണ്. ‘ശക്തി’ എന്ന ഊര്‍ജത്തിന്റെ പ്രഭവമായ ഏതു കവിചേതസ്സിനും പുഷാവ് ഉപമാനമാകാവുന്നതാണ്. യാദൃച്ഛികമായി ആ പേരുംകൂടി ഒത്തുവന്ന കവിയായതുകൊണ്ട് വിഷ്ണുനാമാവിന്റെ കാവ്യപ്രപഞ്ചത്തിലെ ദര്‍ശനസാരത്തെ സപ്തരശ്മികളായി അധ്യവസായം ചെയ്യുന്നതില്‍ ഒരു വിശേഷകൗതുകമുളവായി. രാഗയോഗം, ശോകയോഗം, ത്യാഗയോഗം, കര്‍മയോഗം, ശര്‍മ-നര്‍മ-യോഗം, ഭക്തിയോഗം മുക്തിയോഗം എന്നിങ്ങനെ ഏഴു വിഭാഗങ്ങളില്‍ ചയനം ചെയ്യുകയെന്ന ആസൂത്രണം രൂപപ്പെട്ടത്.
-ഡോ.എം. ലീലാവതി
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള സമഗ്രമായ പഠനതീര്‍ഥാടനം.
Write a review on this book!. Write Your Review about കവിതയുടെ വിഷ്ണുലോകം Other InformationThis book has been viewed by users 1897 times