Book Name in English : Kettezhuthukari
പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരൻ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയൻ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികൾ അവൾ ആദ്യമായി ഇങ്ങനെ കുറിച്ചു: ’അന്നും പൂച്ചകൾക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാൽ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തിൽ രാവു മുഴുവൻ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയിൽ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തി. വളരെ വർഷങ്ങൾക്കുമുമ്പ് താഴ്ന്നജാതിയിൽ ജനിച്ചവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതൽ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയൻ കഥാപാത്രങ്ങളിലൂടെയും ഈ നോവൽ.Write a review on this book!. Write Your Review about കേട്ടെഴുത്തുകാരി Other InformationThis book has been viewed by users 587 times