Book Name in English : Khul-Ah
മുസ്‌ലിം പെണ്ണുങ്ങൾ സ്വന്തം പാർപ്പിടങ്ങളിൽ അനുഭവിക്കുന്ന അടിമത്വത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത് ഇന്നോളമുള്ള മലയാളസാഹിത്യത്തിൽ പലതരത്തിലായി വിഷയമായിട്ടുമുണ്ട്. നാലു കെട്ടുന്നതും അതിൽ ആരെയും മൂന്നുവട്ടം മൊഴി ചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷേ പെണ്ണുങ്ങൾ ആണുങ്ങളെ മൊഴി ചൊല്ലുന്ന ‘ഫസ്ഖ്’ എന്ന അവകാശത്തെപ്പറ്റി നമ്മളിലധികമാരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്‌കരിക്കപ്പെട്ട സജ്‌നാ ഷാജഹാന്റെ ഈ നോവൽ ആ അജ്ഞതയുടെ നേർക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ്.
-അഷ്ടമൂർത്തി
സജ്‌നയുടെ ഈ കൃതി വായിച്ചപ്പോൾ ആത്മാർത്ഥമായി ഞാനാഗ്രഹിച്ചതിതാണ്. ദൈവമേ, ഇതിലൂടെ മലയാളമറിഞ്ഞ, സ്ത്രീ രക്ഷയ്ക്കുതകുന്ന ചില അറിവുകളും അവയുടെ നല്ല രീതിയിലുള്ള ഉപയോഗവും കുറച്ചു പേരുടെയെങ്കിലും കണ്ണീരു തുടക്കാനും കയ്‌പ്പേറിയ അനുഭവങ്ങളിൽ നിന്ന്, സഹനങ്ങളിൽ നിന്ന് പുറത്തു വരാനുള്ള ധൈര്യവും സമചിത്തതയും അവർക്കുണ്ടാകാനും അതിനു ശേഷം അന്തസ്സോടെ, സന്തോഷത്തോടെ ജീവിക്കാനും പ്രചോദനമാകണം എന്നതാണത്.
-ഡോ. സന്ധ്യ ഇ.Write a review on this book!. Write Your Review about ഖുൽ അ് Other InformationThis book has been viewed by users 1131 times