Book Name in English : Kottayam Pushpanath-Apasarpakakyanangalude Rajashilpi
കോട്ടയം പുഷ്പനാഥിൻ്റെ സാഹിത്യലോകം, ശൈലി, കഥാപാത്രാവിഷ്‌കാരം, ക്രൈം ഫിക്ഷനിലെ പുതുമ, മലയാളം പോപ്പുലർ ഫിക്ഷനിലേക്കുള്ള സംഭാവനകൾ എന്നിവയെ ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു ജനപ്രിയ അക്കാദമിക് പഠനകൃതി. മലയാളത്തിലെ മറ്റ് ക്രൈം മിസ്‌റ്ററി എഴുത്തുകാരുമായി പുഷ്‌പനാഥിനെ താരതമ്യം ചെയ്തു പഠിക്കുന്നു. അദ്ദേഹത്തിന്റെ കൃതികൾ കേരളത്തിനകത്തും പുറത്തും എങ്ങനെ വായിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രചനകൾ സിനിമയെയും ടെലിവിഷൻ സീരിയലുകളെയും എങ്ങനെ സ്വാധീനിച്ചു, പുതിയ തലമുറയിലെ ക്രൈം ഫിക്ഷൻ എഴുത്തുകാർ എങ്ങനെ അദ്ദേഹത്തെ പുനർവായിക്കുന്നു എന്നിവയും ഈ പുസ്‌തകം പരിശോധിക്കുന്നു. അദ്ദേഹത്തിൻ്റെ സാഹിത്യസൃഷ്ടികൾ കേരളത്തിന്റെ വായനസംസ്‌കാരത്തെ എങ്ങനെ സ്വാധീനിച്ചു എന്നും, ഒരു തലമുറയെ മുഴുവൻ ഡിറ്റക്റ്റീവ് കഥകളുടെ ലോകത്തിലേക്ക് നയിച്ചുവെന്നും ’കോട്ടയം പുഷ്പനാഥ് പ്രതിഭാസം’ എന്തായിരുന്നു എന്നും ഈ പുസ്‌തകം വിശദമായി വ്യക്തമാക്കുന്നു. സാഹിത്യഗവേഷകരും, സാഹിത്യവിദ്യാർത്ഥികളും, ക്രൈം ഫിക്ഷൻ പ്രേമികളും, കോട്ടയം പുഷ്പനാഥിൻ്റെ രചനകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം.Write a review on this book!. Write Your Review about കോട്ടയം പുഷ്‌പനാഥ് അപസർപ്പകാഖ്യാനങ്ങളുടെ രാജശില്‌പി Other InformationThis book has been viewed by users 8 times