Book Name in English : Kristhudarsanam
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്ത വചനങ്ങളിലൂടെ അവന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ നീതിവ്യവസ്ഥകുറിച്ചുവെച്ചു. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും
നീതി അവനു സ്വീകാര്യമായിരുന്നില്ല. മനുഷ്യര്‍ കാണേണ്ടതിനുമാത്രം ആചരിക്കപ്പെടുന്ന അവരുടെ നീതി മനുഷ്യരുടെ പിഴകളെ ഹൃദയപൂര്‍വ്വം ക്ഷമിച്ചില്ല.
അവന്റെ നീതിയുടെ കാതല്‍ ക്ഷമയാണ്. അന്തമില്ലാത്ത പിഴകളെ നിരങ്കുശമായി ക്ഷമിക്കുക. സ്വകര്‍മ്മാനുഷ്ഠാനത്തിലൂടെ അവനു ബോദ്ധ്യമായ ഈ നീതിവ്യവസ്ഥ ആരെയും വിധിച്ചകറ്റുന്നില്ല. ആരെയും വിധിച്ചുമാറ്റാതെ എല്ലാറ്റിനെയും ഉള്‍ക്കൊണ്ട് എല്ലാ നീതിയും നിവര്‍ത്തിക്കലാണ് ആ നീതിയുടെ കര്‍മ്മവ്യവസ്ഥ. ‘ജീവനുള്ള ദൈവത്തിന്റെ പുത്രന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ദര്‍ശനത്തെ അദ്വൈതവേദാന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ക്രിസ്ത്വനുഭവത്തിന്റെ വ്യത്യസ്തമായ വചനസാക്ഷ്യം. Write a review on this book!. Write Your Review about ക്രിസ്തുദർശനം Other InformationThis book has been viewed by users 237 times