Book Name in English : M R Jamesinte Prethakathakal
നിഴല്‍വീണു കിടക്കുന്ന ഇംഗ്ലീഷ് ഗ്രാമീണഭവനങ്ങളുടെ ഇടനാഴികളില്‍ ഒളിച്ചിരിക്കുന്ന ദുരൂഹതകള്‍. പുരാതനമായ കത്തീഡ്രലുകളുടെ ഭീതിദമായ പൂര്‍വകഥകള്‍, കുതിരവണ്ടികള്‍ മാത്രം ഭഞ്ജിക്കുന്ന വിജനമായ ഗ്രാമീണ വീഥികള്‍, ദുരൂഹനിശബ്ദത ഘനീഭവിച്ചു കിടക്കുന്ന പ്രാചീനശ്മശാനങ്ങള്‍. എം ആര്‍ ജെയിംസിന്‍റെ കഥകളില്‍ ജീവിതവും മരണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. നിഗൂഢമാര്‍ഗങ്ങളില്‍ മനുഷ്യര്‍ മരണത്തിന്‍റെ ഭൂമികയിലേയ്ക്കും പരേതര്‍ ജീവിച്ചിരിക്കുന്നവരുടെ ലോകത്തേയ്ക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
പ്രേതകഥകളുടെ അവസാനത്തെ വാക്കാണ് എം ആര്‍ ജെയിംസിന്‍റെ കഥകള്‍. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ Ghost Stories of An Antiquary എന്ന സമാഹാരത്തിന്‍റെ ആദ്യമലയാള പരിഭാഷ.Write a review on this book!. Write Your Review about എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍ Other InformationThis book has been viewed by users 1488 times