Book Name in English : Maharani Noorjahan
ചരിത്രത്തിൽനിന്നും പിറവിയെടുത്ത ഒരു നോവലാണ് ‘മഹാറാണി നൂർജഹാൻ’. മുഗൾ ഭരണകാലം അതിന്റെ ആദ്യ-അന്ത്യഘട്ടങ്ങളിലൊഴികെ മതസങ്കലന കാലഘട്ടമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുഗൾരാജാക്കന്മാർ മുസ്ലിംകളായിരുന്നെങ്കിലും പലരുടെയും അമ്മമാർ ഹിന്ദു സ്ത്രീകളായിരുന്നു. ശീലങ്ങളിൽ മതത്തിന് അപ്രമാദിത്വം കൽപ്പിക്കപ്പെട്ടിരുന്നില്ലെന്ന് പറയാം. മുഗൾ ചരിത്രത്തിലേക്ക് നിയോഗംപോലെ കടന്നുവന്നതാണ് നൂർജഹാൻ എന്ന സൗന്ദര്യദേവത. അവരെ ചരിത്രം പല വഴികളിലൂടെയെങ്കിലും ഏറെക്കുറേ വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്.
മുഗൾ രാജവംശചരിത്രപഠനം ഇതിലൂടെ ഉദ്ദേശിച്ചിട്ടില്ല. ആ കാലഘട്ടത്തിലെ പ്രണയവും ചതിയും അധികാര ദുർവ്വിനിയോഗവും നിറഞ്ഞ മുഹൂർത്തങ്ങളെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.reviewed by Anonymous
Date Added: Sunday 29 Sep 2024
Book
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 29 Sep 2024
വരമൊഴി
Rating: [1 of 5 Stars!]
Write Your Review about മഹാറാണി നൂര്‍ജഹാന്‍ Other InformationThis book has been viewed by users 1804 times