Book Name in English : Manushyamigangal
മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരനാണ് എമിലിസോള. മലയാളിയുടെ വായനാ ലോകത്തിന് ആഴം നൽകുന്നതിൽ എമിലി സോളയുടെ നോവലുകളുടെ വിവർത്തനം സഹായകരമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യമനസ്സിന്റെ ചതുപ്പുപ്രദേശങ്ങളിലേക്ക് സധൈര്യം സഞ്ചരിച്ച എഴുത്തുകാരനായിരുന്നു എമിലി സോള. ഫ്രഞ്ചുവിപ്ലവത്തിന്റെ മുന്നേറ്റവും തളർച്ചയും രണ്ടാം സാമ്രാജ്യത്വ വാഴ്ചക്കാലവും പശ്ചാത്തലമാക്കിയാണ് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളത്. പ്രാകൃത മനുഷ്യന് ശൗര്യം ജീവിതത്തിന്റെ ഭാഗമായിരുന്നു. ആധുനിക മനുഷ്യനായപ്പോഴും അവന്റെ മനസ്സിന്റെ ആഴങ്ങളിൽ അക്രമത്തിന്റെ വിത്തുകൾ അർദ്ധനിദ്രയിൽ കുടികൊള്ളുന്നുണ്ട്. അത് മനുഷ്യനെ എങ്ങനെയൊക്കെ മാറ്റിത്തീർക്കുന്നു എന്ന പരിശോധനയാണ് എമിലി സോളയുടെ കൃതികൾ. ദസ്തയോവിസ്കിയെപ്പോലെതന്നെ മനസ്സിന്റെ അധോതലങ്ങൾ അന്വേഷണവിഷയമാക്കിയ എമിലി സോളയുടെ മനുഷ്യമൃഗങ്ങൾ ഫ്രഞ്ച് മൂലകൃതിയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത് പ്രഭാ ആർ ചാറ്റർജിയാണ്.Write a review on this book!. Write Your Review about മനുഷ്യ മൃഗങ്ങള്‍ Other InformationThis book has been viewed by users 1048 times