Book Name in English : Mathrubhumi Azhchappathippu-kadhakal-2012
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണിത്. മലയാള ചെറുകഥയുടെ വിഷയത്തിലും ക്രാഫ്റ്റിലുമുള്ള പുതുമയും വൈവിധ്യവും ഈ കഥകളിലൂടെ അനുഭവിക്കാനാകും. ആഴ്ചപ്പതിപ്പില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്ന കാലക്രമമാണ് ഇവിടെ പിന്‍തുടര്‍ന്നിട്ടുള്ളത്. ഒന്നില്‍കൂടുതല്‍ കഥകളെഴുതിയ എഴുത്തുകാരുടെ, അവര്‍ തന്നെ തിരഞ്ഞെടുത്ത ഒരു കഥയാണ് ചേര്‍ത്തിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011ന് വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്. സൂക്ഷിച്ചുവെക്കാനും പുനര്‍വായനയ്ക്കുമായി ഈ സമാഹാരം മാതൃഭൂമി ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.Write a review on this book!. Write Your Review about മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012 Other InformationThis book has been viewed by users 439 times