Book Name in English : Meeshakkallan
നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണൻ തന്റെ കഥകൾക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോൾ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവർത്തനം സംഭവിക്കുന്നു. കഥകൾ പറയാൻ അയത്നലളിതമായ, ഒട്ടുമേ ആർഭാടമില്ലാത്ത ഒരു ഭാഷ അയാൾക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരൻ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീർത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികൾ വച്ച് കഥാകാരൻ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകൾ അയാൾക്കു മുന്നിൽ തലകുനിക്കുന്നതും അസാധാരണമായ കഥകൾ ഉരുവം കൊള്ളുന്നതും നാം അറിയുന്നു. ഇ. സന്തോഷ്കുമാർWrite a review on this book!. Write Your Review about മീശക്കാരന്‍ Other InformationThis book has been viewed by users 1032 times