Book Name in English : Mitthal
കല്ലൂർവഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിൻ്റെ ഭൂമിശാസ്ത്രത്തിൽ ഒരുപുഴ കേന്ദ്രപ്രമേയമായി ഉൾപ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിർണ്ണയിക്കുന്നതിൽ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയിൽ എത്തപ്പെടുന്ന മനുഷ്യർക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യർ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തിൽ നിന്നും ആവിർഭവിക്കുന്നു. അതാവട്ടെ നോവലിൻ്റെ ഊർജ്ജമായി നിലകൊള്ളു ന്നു. പോസിറ്റീവായ ഒരുർജ്ജം ഇവിടെ നോവലിസ്റ്റ് പ്രദാനം ചെയ്യുന്നു. ഇത് മീത്തൽ എന്ന നോവൽ ആവിഷ്‌കരിക്കുന്ന രചനാത്മകമായ പ്രത്യേകതയാണ്. ജി. രവിയുടെ നോവലിൻ്റെ ഭാഷയും ശൈലിയും ഏറെ പ്രധാനപ്പെട്ടതാണ്.
’ഉം എനിക്കും ഒരു കാലം വരും’ അപ്പച്ചൻ ചിരട്ട വായിലേക്കു കമഴ്ത്തി. വേരൻ കൂർക്കംവലിക്കാൻ തുടങ്ങിയിരുന്നു. കടന്തറയുടെ കുത്തൊഴുക്ക് അലർച്ചപോലെ മുഴങ്ങി. മരങ്ങളിലെല്ലാം മിന്നാമിനുങ്ങുകൾ വിളക്കുവച്ചു. നോവലിസ്റ്റിൻ്റെ ഭാഷയും ശൈലിയും വായനക്കാരെ ആകർഷിക്കുന്നു. ഒപ്പം പ്രമേയവും കഥാപാത്രങ്ങളും കാലത്തിന്റെ പ്രയാണംപോലെ വായനക്കാരെ ചിന്തിപ്പിക്കുന്നു.reviewed by Anonymous
Date Added: Friday 15 Aug 2025
സലീംചന്ദ്രകുമാർ കോട്ടയം\r\n(സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് )\r\n\r\nജിരവിയുടെ മീത്തൽ ഇന്നലെ വൈകിയാണ് കൈയ്യിലെത്തിയത് രാവിലെ വായിച്ച് തീർത്തപ്പോൾ മലയാള നോവൽ സാഹിത്യത്തിൽ ദേശഭാവനകളുടെ എഴുത്ത് ശേഖരത്തിലേയ്ക്ക് ഒരു നല്ല എഴുത്ത് കൂടി കുട്ടി ചേർക്കപ്പെടുന്നു എന്ന് ആദ്യവായനയിൽ തന്നെ തോന്നി.\r\n\r\nമൂന്ന് വശവും Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 14 Aug 2025
\r\n\r\n\r\n\r\n" മീത്തൽ " വായിച്ചു. മികച്ച ലഘുനോവൽ. ആവിഷ്കാരത്തിൻ്റെ ഒതുക്കവും ലാളിത്യവും ഭാഷാശൈലിയും എല്ലാം ഹൃദ്യം. നാനാവിധ ചൂഷണങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞുകൂടിയ മലബാർ മേഖലയിലെ കോളനി നിവാസികളുടെ അതിജീവനകഥ ഉള്ളിൽ തട്ടുംവിധം ഇതിൽ അവതരിപ്പിക്കുന്നു . കാലദേശങ്ങളുടെ സവിശേഷതകൾ സവിസ്തരം പ്രതിപാദിച്ച Read More...
Rating:
[5 of 5 Stars!]
Write Your Review about മിത്തൽ Other InformationThis book has been viewed by users 145 times