Book Name in English : Mohanam
സംഭവബഹുലമായ ഒരു ജീവിതത്തിന്റെ മോഹിപ്പിക്കുന്ന സ്മരണകളുടെ സമാഹാരം.
കല്യാണരാമൻ ഗുഡ്നൈറ്റ് മോഹൻ ആയത് പൊരുതിയ ഒരു ജീവിതം കൊണ്ടാണെന്ന് മാസ്മരികമായി അദ്ദേഹം ഈ കുറിപ്പുകളിൽ ചാരുതയോടെ വിവരിക്കുന്നുണ്ട്. വരുംതലമുറയ്ക്ക് നിശ്ശബ്ദമായി അദ്ദേഹം ചില സന്ദേശങ്ങളും ഇതിലുടെ കൈമാറുന്നുമുണ്ട്. ബിസിനസ് രംഗത്ത് ഇന്ത്യ കണ്ട ഒരു അപൂർവതയാണ് ഗുഡ്നൈറ്റ് മോഹൻ. അതു പഠിക്കാനുള്ള വിഷയം തന്നെയാണ്. തീരുമാനങ്ങൾ എടുക്കാനുള്ള വിശേഷബുദ്ധിയാണ് ഗുഡ്നൈറ്റ് മോഹനെ ജീവിതത്തിന്റെ കൊടുമുടിയിൽ എത്തിച്ചതെന്നത് ഈ പുസ്തകത്തിൽനിന്ന് നമുക്കു വായിച്ചെടുക്കാം.
– മോഹൻലാൽ
എൻജിനീയറിങ് കഴിഞ്ഞ് ജോലി തേടി ബോംബെ എന്ന മഹാനഗരത്തിൽ എത്തിയ പൂങ്കുന്നത്തുകാരൻ കല്യാണരാമൻ എന്ന ചെറുപ്പക്കാരൻ ലോകമറിയുന്ന ഗുഡ്നെറ്റ് മോഹൻ എന്ന മേൽവിലാസത്തിലേക്കു വളർന്ന അസാധാരണമായ ജീവിതകഥ.
ഗുരുദത്ത്, ബാൽ താക്കറെ, അമിതാഭ് ബച്ചൻ, ആർ.ഡി. ബർമൻ, എ.ആർ. റഹ്മാൻ, യേശുദാസ്, കെ. കരുണാകരൻ, പത്മരാജൻ തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള ഓർമകൾ…
കിലുക്കം, ഞാൻ ഗന്ധർവൻ, സ്പടികം, ചാന്ദ്നി ബാർ, ഗർദിഷ് തുടങ്ങിയ സിനിമകളുടെ പിറവിക്കു പിന്നിലെ കഥകൾ…
സംഭവബഹുലമായ ഒരു ജീവിതത്തിന്റെ മോഹിപ്പിക്കുന്ന സ്മരണകളുടെ സമാഹാരം.Write a review on this book!. Write Your Review about മോഹനം Other InformationThis book has been viewed by users 3667 times