Book Name in English : Nagamanikyam... Gajamuth... Vellimoonga... Vanakallakkadathinte Kaanappurangal
മനുഷ്യഗണത്തിന് തീരാക്കൗതുകമാണ് എന്നും വന്യജീവികള്‍. സ്വന്തം പരിമിതികള്‍ക്കും ദൗര്‍ബ്ബല്യങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ വന്യജീവികളിലുണ്ടെന്ന മനുഷ്യഭാവനയുടെ പേരില്‍ കാലങ്ങളായി ഇവര്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലെങ്കിലും നാഗമാണിക്യത്തിനും ഗജമുത്തിനും ലില്ലിപ്പുട്ടിനുമൊക്കെ പിന്നാലെ ഭാഗ്യാന്വേഷികള്‍ ദുരാഗ്രഹത്തോടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറംപിടിപ്പിച്ച വന്യജീവിക്കള്ളക്കടത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണപരമ്പരകളുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ സമാഹരിക്കുകയാണ് ഈ പുസ്തകത്തില്‍.
ഒരു വനപാലകന്റെ ഉദ്വേഗജനകമായ സര്‍വീസോര്‍മ്മകള്‍Write a review on this book!. Write Your Review about നാഗമാണിക്യം... ഗജമുത്ത്... വെള്ളിമൂങ്ങ... വനംകള്ളക്കടത്തിൻ്റെ കാണാപ്പുറങ്ങൾ Other InformationThis book has been viewed by users 6 times