Book Name in English : Nandithyude Kavithakal
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി.നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം. ചില ജന്മങ്ങളുണ്ട് - പൂമൊട്ട് പോലെ വിടര്‍ന്ന് വരുന്നു.അഴകു ചൊരിയുന്നു,മണം വീശി തുടങ്ങുന്നു. പെട്ടെന്ന്.....സ്വയം പിച്ചിയെറിയുന്നു! കാരണമെന്താണെന്ന് അറിയില്ല. ആര്‍ക്കും ഗണിച്ചെടുക്കാനുമാവില്ല.........നന്ദിത എന്ന പെണ്‍കുട്ടിയും ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്.സ്വയം കെടുത്തിക്കളയും മുമ്പ് അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു ......തിളങ്ങുന്നവ.....അവള്‍ക്കുമാത്രം സ്വന്തമായവ.................സുഗതകുമാരി.reviewed by Jithesh Kumar K. G
Date Added: Saturday 11 May 2013
ഈ പുസ്തകത്തിന്റെ 6th എഡിഷനാണ് ഞ്ഞാന്‍ വായിച്ചത്. വായിച്ചു തീര്‍ന്നിട്ടില്ല തീര്‍ക്കാന്‍ കുറച്ചു പ്രയാസവുമാണ്. "നന്ദിത കവര്‍ പേജിലെ ചിത്രം കണ്ടാല്‍ തന്നെ ഒരു വത്സല്യം തോന്നും.......പിന്നെ പുസ്തകത്തിന്റെ താളുകള്‍ മറിക്കും തോറും ഏതോ ഒരു നിഗൂഡ ലോകത്തേക്ക്( മാസ്മരിക)കൊണ്ടുപോകും.
ഇങ്ങനെയുള്ള Read More...
Rating: [5 of 5 Stars!]
Write Your Review about നന്ദിതയുടെ കവിതകള്‍ Other InformationThis book has been viewed by users 8921 times