Book Name in English : Niprasam Uprasam
വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗ്ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും നര്‍മ്മഭാവനയും ഭാഷാപഠനത്തെ സുഗമമാക്കും. തിരക്കഥയുടെ മര്‍മ്മമായ സംഭാഷണങ്ങളെ പ്രയോജനപ്പെടുത്തിയും വ്യാകരണം പഠിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട നിപ്രസം ഉപ്രസം ആ കയ്യിലെടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജ്ജവം ഗ്രന്ഥത്തിന്‍റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണകൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു. കെ സാം എന്ന അദ്ധ്യാപകന്‍റെ കൃതഹസ്തത. ഗ്രന്ഥത്തിന്‍റെ ഫലശ്രുതിയും ഇതുതന്നെ.Write a review on this book!. Write Your Review about നിപ്രാസം ഉപ്രാസം Other InformationThis book has been viewed by users 29 times