Book Name in English : Niram Pidippicha Nunakal Vol 1and 2
സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ മാനുഷിക പ്രതിസന്ധിയും ദുരന്തവുമായിരുന്നു ഇന്‍ഡ്യാവിഭജനം. ആ ഇരുണ്ട കാലം വിതച്ച പകയുടെയും പ്രതികാരത്തിന്‍റെയും വിഷവിത്തുകള്‍ തലമുറകളിലേക്കു വേരുകളാഴ്ത്തി. സംസ്കാരഹീനമായ ഏതോ പ്രാകൃതയുഗത്തിലെ നരകതുല്യമായ ജീവിതാവസ്ഥയുടെ അന്ധകാരത്തിലേക്ക് ലക്ഷക്കണക്കിനു മനുഷ്യരെ വലിച്ചു താഴ്ത്തിയ ദുരിതവര്‍ഷങ്ങളുടെ യഥാതഥ ചിത്രീകരണമാണ് ഈ നോവല്‍. തീക്ഷ്ണമായ വൈയക്തികാനുഭവങ്ങളുടെ ഇഴയടുപ്പം യശ്പാലിന്‍റെ ഈ മാസ്റ്റര്‍പീസിനെ കാലാതിവര്‍ത്തിയാക്കുന്നു. അധികാരമോഹികളായ ഭരണാധികാരികളുടെ മദ മോഹ മാത്സര്യങ്ങള്‍ക്കിടയില്‍പ്പെട്ട് സ്വത്തും ബന്ധങ്ങളും മനസ്സും ശരീരവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ട നിരപരാധികളുടെ നിരന്തര ജീവിതസമരത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും കഥ ചോരത്തുടുപ്പുള്ള ഭാഷയില്‍ രേഖപ്പെടുത്തിയ നോവല്‍. വാസ്തുഹാരകളുടെ ഇതിഹാസം.Write a review on this book!. Write Your Review about നിറംപിടിപ്പിച്ച നുണകൾ Vol 1and 2 Other InformationThis book has been viewed by users 1866 times