Book Name in English : Novel Swaroopam
നോവൽ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാർക്ക് ഏറ്റവുമധികം മമത. പ്രശസ്‌ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രൻ ആ സാഹിത്യരൂപത്തിൻ്റെ ഇഴകൾ വിടർത്തി അപ ഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവൽ, അന്തർമ്മുഖനോവൽ, പ്രകൃത്യുപാസന നോവൽ, ഭാവാത്മകനോവൽ തുടങ്ങി വ്യത്യസ്‌ത സംജ്ഞകളിൽ വ്യവഹരിക്കപ്പെടുന്ന നോവലുകൾ, കഥാപാത്രങ്ങൾ, നോവൽര ചനയുടെ മാതൃകകൾ ഒക്കെ ഈ ചർച്ചയിൽ പെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിൻ്റെ ഭാവരൂപചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ വേറെയില്ല. പാശ്ചാ ത്യവും ഭാരതീയവുമായ പ്രശസ്‌ത നോവലിസ്റ്റുകളും അവരുടെ പ്രശസ്ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവ രുടെ നോവലുകളും പ്രതിപാദനത്തിൻ്റെ പരിധിയിൽപ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപി ക്കുന്ന ആർക്കും-നോവലിസ്റ്റുകൾക്കും നിരൂപകർക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് ’നോവൽസ്വരൂപം.Write a review on this book!. Write Your Review about നോവൽ സ്വരൂപം Other InformationThis book has been viewed by users 118 times