Book Name in English : Oda
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.Write a review on this book!. Write Your Review about ഒട Other InformationThis book has been viewed by users 426 times