Book Name in English : Oral Matram Namme Prachodhippikkunna Ororo Jeevithangal
ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ ശാസ്ത്രജ്ഞനും കറുവയുടെ കാമുകനും ഭൂപടങ്ങളെ പ്രണയിച്ചവനും വാസസ്ഥലം തന്നെ ഇന്‍സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സര്‍ഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാവും. Write a review on this book!. Write Your Review about ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍ Other InformationThis book has been viewed by users 1510 times