Book Name in English : Oru Kuruviyude Pathanam
ആധുനികമായ യാതൊരു സാങ്കേതികസൗകര്യങ്ങളും ഇല്ലാതിരുന്ന ഒരുകാലത്ത്, പക്ഷികളുടെ ജീവിതത്തെ സമഗ്രമായി അന്വേഷിക്കുവാൻ വനങ്ങളിലും പർവതങ്ങളിലും മണലാരണ്യങ്ങളിലും കടൽത്തീരങ്ങളിലും സമതലഭൂമിയിലുമൊക്കെ സാലിം അലി അലഞ്ഞുനടന്നു. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും. നിരവധി പ്രതിസന്ധികളിലൂടെ സാഹസികമായ അന്വേഷണം. ശാസ്ത്രീയമായ സൂക്ഷ്മതയും സത്യസന്ധതയും പുലർത്തിയ ആ അന്വേഷണം ലോകതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടു. ഒപ്പം, പ്രകൃതി-വനം-വന്യജീവി സംരക്ഷണത്തിന്റെ ഹരിതസന്ദേശവും സാലിം അലി തന്റെ ജീവിതത്തിലൂടെ നല്കിക്കൊണ്ടിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, പ്രായം എൺപതു കഴിഞ്ഞ വേളയിൽ, എഴുതിത്തുടങ്ങിയ ആത്മകഥാപരമായ ഈ ഗ്രന്ഥം, അദ്ദേഹം വിടവാങ്ങുന്നതിന് രണ്ടുവർഷം മുൻപ് പ്രകാശിതമായി. ഇന്ന് ലോകമാകെ ഈ പുസ്തകം വായിക്കപ്പെടുന്നു. ബേർഡ് മാൻ ഓഫ് ഇന്ത്യ എന്നത് സാലിം അലിയുടെ വിശേഷണമല്ല, പര്യായമാണ്.
എക്കാലത്തെയും മികച്ച പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ഇന്ത്യയുടെ ബേർഡ് മാനുമായ സാലിം അലിയുടെ ആത്മകഥWrite a review on this book!. Write Your Review about ഒരു കുരുവിയുടെ പതനം Other InformationThis book has been viewed by users 2857 times