Book Name in English : Ottamolachi
അടിച്ചമർത്തപ്പെട്ട സ്ത്രീബോധത്തിൻ്റെ പ്രതിക്ഷേധക്കനലാണ് ഒറ്റമൊലച്ചി എന്ന മിത്ത് . ഊർജ്ജം നിറച്ച പ്രസ്‌തുത മിത്തിൻ്റെ സർഗാത്മകവും സമകാലികവുമായ നോവൽ ആവിഷ്‌ക്കാരമാണ് ഈ കൃതി. ഇരുണ്ട കാലത്തെ ഗോത്ര സംസ്‌കാരത്തിന്റെ ഇടനാഴികളിൽ നിന്നാണ് ഒറ്റമൊലച്ചിയുടെ മിത്ത് പിറവിയെടുക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലകളിൽ നിറഞ്ഞു നിൽക്കുന്ന തേവലാശ്ശേരി നമ്പിയുമായി ചേർന്ന് ആ മിത്ത് പൂർണ്ണരൂപം നേടുന്നു. ചരിത്രത്തിലെയും ആധുനിക കാലത്തെയും സാമൂഹ്യ അസമത്വങ്ങളിലേയ്ക്ക് ഈ നോവൽ കടന്നു ചെല്ലുന്നു. കാലത്തിനതീതമായ് സ്ത്രീ സമൂഹം നേരിടുന്ന സമസ്യകളും അടിസ്‌ഥാന വർഗ്ഗം അഭിമുഖീകരിച്ച പ്രശ്നനങ്ങളും നോവലിൻ്റെ പ്രമേയമായി വളരുന്നു.
വയനാടിന്റെ ഭൂതകാല സ്‌മൃതികളിൽ ഉറങ്ങിക്കിടക്കുന്ന ഒറ്റമൊലച്ചി പുതിയ ആഖ്യാനരൂപം തെടുകയാണ് ഈ നോവലിലൂടെ.. Write a review on this book!. Write Your Review about ഒറ്റമൊലച്ചി Other InformationThis book has been viewed by users 9 times