Book Name in English : Parakayam
നോവിക്കുന്നവനറിയില്ല നൊന്തവൻ്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈ സ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നി ല്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിൻ്റെ ഫ്രെയി മിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവൻ്റെ കാഴ്ചയിലേക്കും ജീവിതത്തിലേ ക്കും ഇരുൾ പടർത്തി.
കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിൻ്റെ ആഴക്കയങ്ങളിലേക്ക് തള്ളി വിട്ട ആ ഭ്രാന്തനെ തേടി ദർശനും, സഹോദരൻ അരുണും, സുഹൃത്ത് മാത്യുസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പര കായപ്രവേശം നടത്തുക, അവനെ അറിയുക, അവൻ്റെ പാത പിന്തുടരുക. എന്നാൽ അവനപ്പോൾ അറിഞ്ഞിരുന്നില്ല തൻ്റെ ജീവിതത്തെ എന്നന്നേക്കുമാ യി തകിടം മറിക്കുന്ന അഗാധ ഗർത്തത്തിലേക്കാണ് താൻ ചെല്ലുന്നതെന്ന്.Write a review on this book!. Write Your Review about പരകായം Other InformationThis book has been viewed by users 248 times