Book Name in English : Bhagavatham 80 Kathakaliloode
വേദങ്ങൾ ഉപനിഷത്തുകൾ പുരണങ്ങൾ എന്നിവ കൂടാതെ യോഗസൂത്രം, സാംഖ്യാ ശാസ്ത്രം, വൈശേഷിക സിദ്ധാന്തം എന്നിവയിൽ അടങ്ങിയിരിക്കുന്ന അറിവ് രണ്ടായിരം വർഷം മുമ്പുള്ള സംസ്കൃത സാഹിത്യ ശൈലിയിൽ (കഥകളായി) രചിച്ചിട്ടുള്ള ശ്രീമദ് ഭാഗവത മഹാപുരാണം മൂലഗ്രന്ഥത്തിലെ ഉള്ളടക്കം പൂർണ്ണമായും അർത്ഥം കഴിയുന്നതും മാറാത്ത രീതിയിലും ലളിതമായ മലയാളത്തിൽ കഥകളാക്കി എഴുതിയിട്ടുള്ള കൃതിയാണ് ഭാഗവതം 80 കഥകളിലൂടെ. വായനക്കാരുടെ സൗകര്യത്തിന് വേണ്ടി വന്നേക്കാവുന്ന കുറിപ്പുകളും പദാവലിയും ചേർത്തിട്ടുണ്ട്.
ഇന്ത്യൻ തത്ത്വശാസ്ത്ര ഗ്രന്ഥമായിട്ടാണ് ഭാഗവതത്തെ പറയുന്നത്. Metaphysics, logic, esthetics, ethics, politics, morality എന്നീ വിഷയങ്ങൾ അടങ്ങുന്നതാണ് ഫിലോസഫി അല്ലെങ്കിൽ തത്ത്വശാസ്ത്രം. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ psychoanalysis ഉൾപ്പടെ ഈ വിഷയങ്ങൾ എല്ലാം ഭാഗവതത്തിൽ ചർച്ച ചെയ്തിള്ളതായി മനസ്സിലാകും. മൗര്യ വർഷത്തിന് ശേഷം 100 വർഷത്തോളം ഭാരതം ഭരിച്ച ശുംഗ രാജവംശ കാലത്ത് അതായത് 73 BC യ്ക്ക് മുമ്പ് എഴുതിയതായി ഭാഗവതത്തിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അന്നത്തെ സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട് വായിച്ചു മനസ്സിലാക്കേണ്ട കഥകളാക്കി എഴുതാൻ രചയിതാവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. Write a review on this book!. Write Your Review about ഭാഗവതം 80 കഥകളിലൂടെ Other InformationThis book has been viewed by users 1142 times