Book Name in English : Pennorumpettal Lokam Marunnu
“.... അതു കൊണ്ടാണ് സ്ത്രീകളുടെ വിപ്ലവം വലിയൊരു പൊട്ടിത്തെറിയിലോ പൊട്ടിത്തെറികളിലോ ഒതുങ്ങാത്തത്. ചരിത്രത്തിലാകെ, ലോകം മുഴുവനും, അത് ചെറു തീപ്പൊരികളായി ചിതറിക്കിടക്കുന്നു.1955ൽ അമേരിക്കയിലെ മൊണ്ട് ഗോമറിയിൽ റോസാ പാർക്ക്സ് എന്ന കറുത്ത വനിത ബസ്സിൽ താനിരുന്ന സീറ്റ് ഒരു വെള്ളക്കാരനു വേണ്ടി ഒഴിയാൻ വിസമ്മതിച്ചു കൊണ്ട് അമേരിക്കയെ പിടിച്ചു കുലുക്കിയ സിവിൽ അവകാശ പ്രസ്ഥാനത്തിന് പ്രചോദനമായപ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൽ പണ്ഡിതാ രമാബായ് എന്ന സ്ത്രീ ബ്രാഹ്മണ പുരുഷമേധാവിത്വത്തെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് സ്വന്തം പാണ്ഡിത്യത്തെയും ജീവിതത്തെയും പുതുക്കിപ്പണിഞ്ഞപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിൽ അടിമവ്യവസ്ഥയെ തുടർന്നും നിലനിർത്തിപ്പോന്ന തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് അടിമകളായ കറുത്തവർഗക്കാരെ വിമോചിപ്പിക്കാൻ മുൻഅടിമയും സ്ത്രീ വോട്ടവകാശവക്താവുമായിരുന്ന ഹാരിയറ്റ് ടബ്മാൻ സ്വന്തം ജീവൻ പണയപ്പെടുത്തി രഹസ്യ യാത്രകൾ നടത്തിയപ്പോൾ, തെക്കെ ആഫ്രിക്കയിൽ Ingrid Jonkers എന്ന കവി മേലാളരും വംശീയവാദികളുമായ സ്വന്തം കുടുംബത്തോടു കലഹിച്ചു കൊണ്ട്, സ്ത്രീയെന്ന നിലയ്ക്കനുഭവിച്ച എല്ലാ ചുരുക്കങ്ങളെയും ചെറുത്തു കൊണ്ട്, അവിടുത്തെ അതിനീചമായ വെള്ള വംശീയാധികാരത്തെ കഠിനമായി കുറ്റപ്പെടുത്തിയ കവിതകൾ രചിച്ചപ്പോൾ, ആ തീപ്പൊരികൾ ചിതറിക്കൊണ്ടിരുന്നു. സ്ത്രീകളുടെ വിപ്ലവമാണ് ഏറ്റവും നീണ്ടതെന്ന് പറഞ്ഞത് വെുതേയല്ല.പോകാനുണ്ട്, ഇനിയും, ബഹുദൂരം.“Write a review on this book!. Write Your Review about പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു Other InformationThis book has been viewed by users 10352 times