Book Name in English : Peythu
പെയ്തൊഴിയാത്ത മഴയാണ് ജീവിതം അവിചാരിതമായ ഇടവേളകൾ വിരഹങ്ങളുടെയും വേദനകളുടെയും വേനലായി കത്തിപടരുമ്പോഴും അടുത്ത മഴ പെയ്തിനുള്ള കാത്തിരിപ്പ് അഭംഗുരം തുടരും. മനുഷ്യ ജീവിതത്തിന്റെ പരിണാമങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തീവ്ര മാനസിക വിഭ്രാന്തികളുടെ അടയാളങ്ങളായി അവസാനം ഇല്ലാതെ സഞ്ചരിക്കും. ആ യാത്രയിൽ സ്വപ്നങ്ങളും പ്രായോഗിതയും ഓരോ ജീവിതങ്ങളുടെയും കൂടും പാവും നെയ്തു കൊണ്ടിരിക്കും പെയ്ത്തിൽ അങ്ങനെയുള്ള സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ പരിചയപ്പെടുത്തുന്നു. അവരുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും ആത്മപരിസരം കണ്ടെത്താൻ ശ്രമിക്കുന്നു പ്രതീകാത്മകമായി ആ ജീവിത സമരങ്ങളെ ബിംബ വൽക്കരിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ജീവിതത്തിലുടനീളം സമരം ചെയ്യേണ്ടി വന്ന ചില മനുഷ്യരുടെ കഥയിലൂടെയാണ് ഈ സമാഹാരത്തിലെ ഓരോ ഏടുകളും കടന്നു പോകുന്നത് അനുഭവ തീവ്രതയുടെ രക്തസാക്ഷികളാണ് പല കഥാപാത്രങ്ങളും എന്നതും ഈ സമാഹാരത്തിന് വ്യത്യസ്തമാക്കുന്നു.Write a review on this book!. Write Your Review about പെയ്ത്ത് Other InformationThis book has been viewed by users 16 times