Book Name in English : Prachannaaam
പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... അജ്ഞാതവാസത്തിലെ വിധിവൈപരീത്യങ്ങളെ പാണ്ഡവര്‍ എങ്ങനെ നേരിടുന്നുവെന്ന് വര്‍ണ്ണിക്കുന്ന രചന... അവിടെ പാണ്ഡവരും വിശേഷിച്ച് പാഞ്ചാലിയും നേരിട്ട പ്രതിസന്ധികളും അവയെ കൗശലപൂര്‍വ്വം നേരിട്ടതും ഗോഹരണ സംഭവത്തില്‍ കൗരവമഹാരഥികളെ ജയിച്ച് വിരാടന്റെ സഭയില്‍ പ്രത്യക്ഷപ്പെട്ടതും നമുക്കിതില്‍ കാണാം... ഇതിനെ ല്ലാമപ്പുറം കര്‍ണ്ണന്റെ ദിഗ്വിജയത്തിന്റെയും ജന്മനായുള്ള കര്‍ണ്ണകുണ്ഡലങ്ങളുടെയും അഭേദ്യമായ മാര്‍ച്ചട്ടയുടേയും കള്ളക്കഥകളുടെ യാഥാര്‍ഥ്യം വിശദീകരിച്ച് കര്‍ണ്ണനെന്ന അധമ കഥാപാത്രത്തെ കൂടുതല്‍ പരിചയപ്പെടുത്തുന്ന
രചന... കൂടാതെ ഗന്ധര്‍വ്വരോടു തോറ്റ്, പാണ്ഡവരോടു സഹായത്തിനായി കെഞ്ചുന്ന ദുര്യോധനനെയും പാണ്ഡവരോടു തോറ്റിട്ട് ധര്‍മ്മപുത്രന്റെ കൃപകൊണ്ടു മാത്രം രക്ഷപ്പെടുന്ന ജയദ്രഥനെയും അജ്ഞാതവാസകാലത്ത് പാണ്ഡവരെവിടെപ്പോയി എന്നറിയാന്‍ ആവേശത്തോടെ അന്വേഷിച്ചു നടക്കുന്ന ബലരാമനെയും അവതരിപ്പിക്കുന്നു. യാദവകുലത്തിലെ അഭിപ്രായവ്യത്യാസങ്ങളുടെ ആഴവും നമുക്കിതില്‍ കാണാം.
Translated by K C JayakumarWrite a review on this book!. Write Your Review about പ്രച്ഛന്നം Other InformationThis book has been viewed by users 1868 times