Book Name in English : Rogangalude Radhotsavam
ട്രാന്‍സ്പ്ലാന്റ് ചെയ്ത കിഡ്‌നിയുമായി മൂന്നു ദശാബ്ദത്തിലധികം ജീവിതം നയിക്കാനും നിരവധി മാരകരോഗങ്ങളെ ആത്മബലത്തോടെ നേരിടാനും അവയെ ആജ്ഞാനുവര്‍ത്തികളാക്കി വരുതിയില്‍ നിര്‍ത്താനും ഡോ. എം.പി. രവീന്ദ്രനാഥന് കഴിഞ്ഞു. ഒരു ലോകമഹായുദ്ധം ഒറ്റയ്ക്കു ജയിച്ചവനെപ്പോലെ, സുധീരനും നിര്‍ഭയനും ആത്മബലത്തിന്റെ മികച്ച മാതൃകയുമായി ഡോ. രവീന്ദ്രനാഥന്‍ വായനക്കാരുടെ മനസ്സില്‍ എക്കാലവും നിലകൊള്ളുകതന്നെ ചെയ്യും. രത്‌നം ശിവരാമന്‍ എന്ന സഹോദരിയില്‍നിന്നു കിഡ്‌നി സ്വീകരിച്ച്, സ്വജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വേണ്ടത്ര ശ്രദ്ധയും മുന്‍കരുതലുമുണ്ടെങ്കില്‍ കിഡ്‌നിരോഗം എന്ന ഭീകരനെ, ഫലപ്രദമായി നേരിടാനും കീഴടക്കുവാനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും ആര്‍ക്കും കഴിയും എന്ന സന്ദേശംകൂടിയാണ് അദ്ദേഹം ലോകത്തിനു സമ്മാനിക്കുന്നത്.
– ബിമല്‍കുമാര്‍ രാമങ്കരി
കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ഹാര്‍ട്ട് അറ്റാക്ക്, ചെറുതും വലുതുമായ മറ്റനവധി രോഗങ്ങള്‍ ഇവയെ അസാമാന്യധീരതയോടെ അതിജീവിച്ച്, എണ്‍പതു പിന്നിട്ട മലയാളിയായ ഒരമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിന്റെ അസാധാരണമായ ജീവിതകഥ.Write a review on this book!. Write Your Review about രോഗങ്ങളുടെ രഥോത്സവം Other InformationThis book has been viewed by users 23 times