Book Name in English : Sakhakkale Pinnottu
’സഖാക്കളേ പിന്നോട്ട് എന്ന ഈ പുസ്തകത്തിന്റെ തലക്കെട്ട് സഖാക്കളേ മുന്നോട്ട് എന്ന സഖാവ് ക്യഷ്ണപിള്ളയുടെ വിഖ്യാതസന്ദേശത്തിനുള്ള മറുകുറിയല്ല . കമ്യൂണിസ്റ്റ് എഴുത്തുകാരന്‍ ആണ്ടലാട്ടിന്റെ സഖാക്കളേ മുന്നോട്ട് എന്ന സമാഹാരഗ്രന്ഥത്തിന് പകരമല്ല . മറിച്ച് അനാവശ്യ സമരങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും പിന്‍മാറണമേ എന്ന അപേക്ഷ മാത്രമാണിത്. നമ്മുടെ കേരളം വികസനമുരടിപ്പില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ തീര്‍ച്ചയായും ഒരു ചുവട് പിന്നോട്ടു വെച്ച് പ്രവര്‍ത്തനശൈലി മാറ്റി ഒരുമിച്ചുനിന്നാല്‍ മാത്രമേ ഇനി കേരളത്തിന് രക്ഷയുള്ളൂ. ഇതിലെ 27 ലേഖനങ്ങള്‍ വര്‍ത്തമാനകാലത്തെ പ്രധാന വിഷയങ്ങളോടുള്ള പ്രതികരണങ്ങളാണ്. സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന് ഒപ്പിയെടുത്തതാണ് മിക്കവയും. ചില വേറിട്ട പുതിയ നിലപാടുകള്‍ കണ്ടേക്കാം. അത് വിവാദങ്ങള്‍ക്കുവേണ്ടിയല്ല. ഒരു ചര്‍ച്ചയ്ക്ക് നിമിത്തമാകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ വലിയ ഒരു എഴുത്തുകാരനല്ല. ഇത് നേരിട്ട് വായനക്കാരോട് ഈയുള്ളവന്‍ നടത്തുന്ന വര്‍ത്തമാനങ്ങളായി കണ്ടാല്‍മതി.’’
- എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ.Write a review on this book!. Write Your Review about സഖാക്കളേ പിന്നോട്ട് Other InformationThis book has been viewed by users 1635 times