Book Name in English : Samskaranirmithi
വാൾടർ ബഞ്ചമിൻ, റെയ്‌മണ്ട് വില്യംസ്, തിയോഡർ അഡോർണോ, ലൂയി അൽത്തൂസർ, നോം ചോംസ്‌കി, ഫ്രഡറിക് ജയിംസൺ
എഡിറ്റർ
ഡോ. കെ എം അനിൽ
’ദൈനംദിന’ത്തിന് രാഷ്ട്രീയമുണ്ട് എന്ന് പലരും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും പ്രസ്‌തുത രാഷ്ട്രീയം അത്രമേൽ പ്രകടമായിരുന്നില്ല. ’പുറത്തു ലെനിനും പൂജാമുറിയിൽ പൂന്താന’വുമായി ഏറെക്കുറെ നമുക്ക് ജീവിച്ചു പോകാൻ കഴിഞ്ഞിരുന്നു. എന്നാൽ നവലിബറൽ നയങ്ങൾ, സോവിയറ്റ് യൂണിയൻ്റെ തകർച്ച, അമേരിക്കയുടെ പുത്തൻ’ അധിനിവേശരൂപങ്ങൾ, മാധ്യമശൃംഖലയുടെ വ്യാപനം, ഉപഭോഗ സംസ്കാരം എന്നിങ്ങനെ 90 കളോടെ രൂപപ്പെട്ട സവിശേഷ സാഹചര്യം പൂജാമുറിയേയും രാഷ്ട്രീയവൽക്കരിച്ചിട്ടുണ്ട്. ഇന്ന് നാം ’സംസ്കാരത്തിൻ്റെ രാഷ്ട്രീയത്തെ’യാണ് ’രാഷ്ട്രീയം’ എന്ന സാമാന്യസംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം സംസ്‌കാരത്തിൻ്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്‌കാരപഠനം ഇന്നൊരു രാഷ്ട്രീയ ആയുധമായിമാറുകയാണ്.Write a review on this book!. Write Your Review about സംസ്ക്കാരനിർമ്മിതി Other InformationThis book has been viewed by users 5 times