Image of Book സന്താനഗോപാലം
  • Thumbnail image of Book സന്താനഗോപാലം
  • back image of സന്താനഗോപാലം

സന്താനഗോപാലം

ISBN : 9788199134942
Language :Malayalam
Edition : 2025
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Santhanagopalam

മലയാളത്തിന്‍റെ ഭക്തികാവ്യപ്രസ്ഥാനത്തിനു ലഭ്യമായ വിശുദ്ധിയുടെ അവിൽപ്പൊതിയാണ് പൂന്താനത്തിന്‍റെ സന്താനഗോപാലം പാന. കവിയുടെ നിഷ്‌കളങ്കമായ ഭക്തിയും ശ്രേഷ്ഠമായ രചനാസിദ്ധിയും അതിൽ കൈകോർത്തു നില്ക്കുന്നു. പിറന്ന മക്കളെല്ലാം നഷ്ട‌പ്പെട്ട സന്താനഗോപാലത്തിലെ മഹാബ്രാഹ്‌മണന്‍റെ തീവ്രദുഃഖത്തിൽ ഈ കവിയുടെ മനസ്സ് ആർദ്രമാവുമ്പോഴും സാംസ്‌കാരിക ജീവിതത്തിന്‍റെ മായാബാധ അദ്ദേഹം അറിയുന്നുണ്ട്. ഈ വിഭ്രാന്തികളിൽനിന്നുള്ള മോചന മാർഗ്ഗമാണ് ഭക്തി എന്നദ്ദേഹം കണ്ടെത്തുന്നു. പൂന്താനംകവിതയുടെ നിസർഗ്ഗസ്വഭാവങ്ങളായ ലാളിത്യവും അകൃത്രിമസാരള്യവും നിഷ്കളങ്കഭംഗിയും ഭദ്രദീപംപോലെ ഈ കാവ്യചേതസ്സിൽ വിളങ്ങി നില്ക്കുന്നു. പൂന്താനം സ്‌മാരകസമിതി പ്രകാശനം ചെയ്യുന്ന ഈ സന്താനഗോപാലം പാന ഓരോ കേരളീയകുടുംബത്തിലും സന്ധ്യാദീപംപോലെ പ്രശോഭിക്കുന്നതുതന്നെ.
Write a review on this book!.
Write Your Review about സന്താനഗോപാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times