Book Name in English : Sareeram Nadi Nakshathram
2012 ലെ വിലാസിനി പുരസ്കാരം നേടിയ കൃതി, അരുന്ധതീ റോയിയുടെ The God of Small things എന്ന നോവലിന് പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തുകാരനു ലഭിച്ച ഗഹനമായ വായനാനുഭവമാണ് ഈ പുസ്തകം . നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും പ്രകൃതിയും ഗ്രന്ഥകാരന്റെതന്നെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പഠനത്തില്‍ കൂട്ടുചേരുന്നു . നോവല്‍ വായനകൊണ്ട് എങ്ങനെ ൿഹിന്തയുടെയും അനുഭൂതിയുടെയും ഉത്സവകാലം സൃഷ്ടിക്കാം എന്നതിന് മലയാള നിരൂപണ സാഹിത്യത്തില്‍ സുന്ദരമായ ഒരു മാതൃക .
Write a review on this book!. Write Your Review about ശരീരം നദി നക്ഷത്രം Other InformationThis book has been viewed by users 3192 times