Book Name in English : Sarkeet
ബൈക്ക് യാത്ര സഞ്ചാരത്തിന്റെ വേറിട്ടൊരു തലംതന്നെയാണ് നാല്പാടും തുറന്ന കാഴ്ചകളുമായി പ്രകൃതിയോടലിഞ്ഞ് അങ്ങനെ പോകാം ചൂടും കാറ്റും തണുപ്പും മഞ്ഞും മഴയും നമ്മെ പുണര്‍ന്നു കടന്നു പോകും എല്ലാറ്റിനേയും ചേര്‍ത്ത് പിടിച്ച് അതിന്റെ ഭാവം മുഖത്തെ പ്രസന്നതയിലൂടെ പ്രതിഫലിച്ച് തന്നെയായിരിക്കും യാത്ര. ഹൈവേ ആയാലും ഗ്രാമീണ പാതകളായാലും മലഞ്ചെരിവുകളും മഞ്ഞുപാതകളാണെങ്കിലും നമ്മുടെ ആത്മവിശ്വാസത്തിനൊത്ത് ഇരുചക്രവാഹനത്തില്‍ കുതിക്കാം.
അനീഷിനൊപ്പം ബൈക്കിൽ ഒരു സർക്കീട്ട്.
നാം പരിചയിച്ച സഞ്ചാര സാഹിത്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നവാഗത എഴുത്തുകാരൻ അനീഷ് എം കൂട്ടായി “സർക്കീട്ട്“ എന്ന പുസ്തകത്തിലൂടെ മലയാളത്തിന് സമർപ്പിക്കുന്നത് .
ഇരുചക്രവാഹനത്തിൽ ഭാരതത്തിന്നപ്പുറം നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള തൻ്റെ പ്രയാണത്തിൻ്റെ രസകരമായ അനുഭവങ്ങളാണ് ഈ കൃതിയിൽ അനീഷ് പങ്കുവെയ്ക്കുന്നത്.
സ്വന്തം ഗ്രാമമായ കൂട്ടായിയിൽ നിന്നും75 ദിവസങ്ങൾ പതിനാറായിരത്തിലധികം കിലോമീറ്റർ അപരിചിത ദേശങ്ങളിലൂടെയുള്ള പ്രയാണം ഒരു കഥപോലെ രസകരമായി വായിച്ചു ആസ്വദിക്കുവാൻ കഴിയും. ഇത് വായനക്കാർക്ക് എഴുത്തുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ നേരനുഭവമാണ് പ്രദാനം ചെയ്യുക.
യാത്രയിൽ കരിമ്പുപാടങ്ങളും, എല്ലോറഗുഹാ ക്ഷേത്രങ്ങളും,സുവർണ്ണനഗരമായ ജൈസൽമേറും, ജോധ്പൂറും, അജ്മീറും, ജയ്പൂരിന്റെ കൊട്ടാരങ്ങളും, താജ്മഹലും, ഡൽഹിയും, കൊൽക്കത്തയും, ഒഡീഷയും തുടങ്ങി അനേകം നാടും നഗരവും അറിഞ്ഞ് അനുഭവിച്ചാണ് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നത്.
കേരളത്തിനു പുറത്തേക്ക് പോകുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ, “അത്ര ശരിയല്ല, സൂക്ഷിക്കണം“ എന്നൊരു മുൻവിധി പൊതുവേ പറഞ്ഞുകേൾക്കാറുണ്ട്. ഇത് തികച്ചും തെറ്റായ വിലയിരുത്തലാണെന്ന് ,അനീഷ് തന്റെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about സർക്കീട്ട് Other InformationThis book has been viewed by users 2339 times