Book Name in English : Shadkalam
ഗോവിന്ദൻ ആഴത്തിലേക്കാഴത്തിലേക്കിറങ്ങി നീങ്ങി ഇനിയും ഇനിയും... ആഴങ്ങളുടെ ആഴത്തിലേക്ക് നീർക്കുമിളകൾ ഗോവിന്ദന കടന്ന് മുകളിൽ ജലപ്പരപ്പിലേക്ക് ഉയർന്നുപൊങ്ങുന്നത് അദ്ദേഹം അറിഞ്ഞ തേയില്ല അപ്പോൾ ഗോവിന്ദൻ്റെ ശ്രദ്ധ മുഴുവൻ ജലശയ്യയ്ക്കുമുന്നിലെ നൃത്തമണ്ഡപത്തിലായിരുന്നു. അവിടെ വശ്യമോഹനമായ ചുവടുകൾ വച്ച് അംബാലിക ജലശയ്യയിലേക്ക് ആനയിച്ചുകൊണ്ടുവന്ന ആ ദിവ രൂപം ഗോവിന്ദനെ നിർബ്ബന്ധിക്കുകയായിരുന്നു.
’പാടു ഗോവിന്ദാ. ഏഴുരങ്ങൾക്കപ്പുറം... ആറുകാലങ്ങൾക്കപ്പുറം.... എല്ലാം മറന്ന് ഗോവിന്ദൻ പാടി ആ പാട്ടിൻ്റെ താളത്തിൽ അംബാലിക ആടി
പാട്ടിന്റെ പാരമ്യത്തിൽ ജലാന്തരങ്ങളുടെ പ്രകാശതീരത്ത് മുങ്ങിനിവരുമ്പോൾ ഗോവിന്ദൻ്റെ മുന്നിൽ ആ റിവ്യരൂപം: ആ ദിവ്യസ്വരം
എഴു തന്ത്രികളുള്ള തൻ്റെ സവിശേഷ തംബുരു വിൽ ആറുകാലങ്ങളിൽ പാടി, സംഗീത ചക്രവർത്തിയായ ത്യാഗരാജസ്വാമികളെ കോലും ആനന്ദസാഗരത്തിലാറാടിച്ച ഷഡ്‌കാല ഗോവിന്ദമാരാരുടെ ഹ്യദ്യമായ ജീവിതാവിഷ്‌കരണമാണ് ഈ മനോഹരനോവൽ.Write a review on this book!. Write Your Review about ഷഡ്കാലം Other InformationThis book has been viewed by users 23 times