Book Name in English : SHAUNDI
അമ്മിക്കല്ലിന്റെ ആകൃതിയില്‍ കുഴച്ചുവെച്ച നീളന്‍, ചോറുരുളക്കുമുന്നില്‍ അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില്‍ ആ ഉരുളച്ചോറിനെ ദര്‍ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്‍ഗ്ഗം. വലത്തെ കഷ്ണം പിതൃവര്‍ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള്‍ എന്നു സങ്കല്പം. മരിച്ച ആള്‍ പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്‍ഗ്ഗവുമായി സംയോജിപ്പിച്ചു.
പിണ്ഡസംയോജനം
അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്‍വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്‍Write a review on this book!. Write Your Review about ശവുണ്ഡി Other InformationThis book has been viewed by users 2525 times