Book Name in English : Sherlock Holmesum Murinja Viralukalum
ക്രൈം എന്നാൽ ജീവനാണ് അലക്സിക്ക്. അധികാരമില്ലാതെ സമാന്തരമായി ഒരു കേസ് അന്വേഷിക്കുന്നതിന്റെ സകല വെല്ലുവിളികളെയും അയാൾ മറികടക്കുന്നത് കുറ്റാന്വേഷണ കലയിലുള്ള ആത്മസമർപ്പണംകൊണ്ടാണ്.
ആന്റിക് വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടമ രാവിലെ തന്റെ സ്ഥാപനത്തിലെത്തിയപ്പോൾ കാണുന്നത് തകർന്നുകിടക്കുന്ന ഷട്ടറിന്റെ പൂട്ടുകളാണ്. അകത്ത് ഏതാനും ചില ചോരപ്പാടുകളും ഒരു ഗ്ലാസിൽ മുറിച്ചുവെച്ച നിലയിൽ രണ്ടു വിരലുകളും! അന്വേഷണം മുന്നോട്ടു പോകവേ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അഴിക്കുന്നതു പോയിട്ട് അനക്കുന്തോറും കൂടുതൽ മുറുകുന്ന ഒരു കേസ്. മുന്നിലേക്ക് നീങ്ങാനാകാതെ കൂട്ടിലടച്ചതുപോലെ പോലീസ് ഉദ്യോഗസ്ഥർ നിന്ന് ചുറ്റുന്ന അന്വേഷണത്തിലേക്ക് തന്റെ സ്വതഃസിദ്ധമായ ചടുലനീക്കങ്ങളും, ചെന്നുകയറുന്ന ഇടങ്ങളിലെ ഓരോ തരിയിലൂടെയും കടന്നുപോകുന്ന സൂക്ഷ്മമായ നിരീക്ഷണപാടവവും, ചെത്തിക്കൂർപ്പിച്ച ബുദ്ധിയുമായി അലക്സിയും അയാളുടെ സഹയാത്രികനായ ജോണും എത്തുന്നു.
-അഖിൽ കെ.
ഉദ്വേഗഭരിതമായ അലക്സി കഥകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ നോവൽ.Write a review on this book!. Write Your Review about ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും Other InformationThis book has been viewed by users 790 times