Book Name in English : Siruthu Neram Manithanayi Irunthavan
തമിഴ് സംസ്‌കാരത്തിന്റെ ഭാവതീവ്രതകളെ പച്ചയായി ആവിഷ്‌കരിക്കുന്ന പതിനഞ്ചു വേറിട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നിനും പത്തരമാറ്റ്. അവനിവാഴ്‌വ് എന്ന ശാശ്വതദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് വൈരമുത്തു വരച്ചിടുന്നത്. ധര്‍മാധര്‍മവിചാരവും സാരോപദേശവും വിധിന്യായവുമൊന്നും ഈ എഴുത്തുകാരനു വിഷയമല്ല. അദ്ദേഹം ഊര്‍ജമുള്‍ക്കൊള്ളുന്നത് നരകയറിയ തത്ത്വശാസ്ത്രങ്ങളില്‍നിന്നല്ല, നിത്യപച്ചയായ ജീവിതത്തില്‍നിന്നാണ്. മണ്ണില്‍നിന്നു കിളച്ചെടുത്ത പൊന്നെഴുത്താണികൊണ്ടാണ് വൈരമുത്തു എഴുതുന്നത്. - വി. സുകുമാരന്‍
തമിഴുസാഹിത്യത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about ശിറുതു നേരം മനിതനായി ഇരുന്തവന്‍ Other InformationThis book has been viewed by users 1083 times