Book Name in English : Thirichadi Ottayadi
ശ്രീ ജോർജ് പുല്ലാട്ടിൻ്റെ ’ തിരിച്ചടി ഒറ്റയടി’ എന്ന കൈം ത്രില്ലർ നോവൽ പൊളിറ്റിക്ക് ത്രില്ലറിൻ്റെ കൂട്ടത്തിൽ പരിഗണിക്കാവുന്ന കൃതിയാണ്. സമൂഹത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. അതിനാൽ സാഹിത്യ കൃതികളിലെ പ്രമേയവും ഇതിനനുസരിച്ച് മാറിക്കൊണ്ടിരിക്കണം. എങ്കിലേ വായനക്കാരന് അത് നേരനുഭവമായി തോന്നുകയുള്ളു. സമകാലിക കേരളത്തിലെ അധാർമ്മിക രാഷ്ട്രീയം ചെയ്യുകൂട്ടുന്ന കുറ്റകൃത്യങ്ങളുടെ നേർക്കാഴ്ച ഈ കൃതിയിൽ കാണാം. അവരുടെ അധാർമ്മിക ഇംഗിതങ്ങൾക്ക് കൂട്ടുനിൽക്കാത്ത പോളച്ചൻ എന്ന ധൈര്യശാലിയും ബുദ്ധിശാലിയുമായ ഒരു ബാങ്ക് മാനേജർ നേരിടേണ്ടി വന്ന കഠിന യാതനകളും അത് ചെയ്തവരോടുള്ള അയാളുടെ പോരാട്ടവുമാണ് കഥയുടെ ഭാവശില്പം. കുൽസിതരാഷ്ട്രീയത്തിന്റെ കളിപ്പാവയായിത്തീരേണ്ടിവരുന്ന പോലീസിൻ്റെ വികൃതമുഖം അസാമാന്യ പാടവത്തോടെ ജോർജ്ജ് ചിത്രീകരിക്കുന്നു. ചിത്രീകരണത്തിൽ കൃതഹസ്തനായ ഒരാഖ്യായികാകാരൻ്റെ പാടവം ഈ നോവലിൽ തെളിഞ്ഞു കാണാം. ഒതുക്കമുള്ള ഭാവശില്പവും ലളിതമായ ഭാഷയിലും ശൈലിയിലും ഉള്ള വർണ്ണനകളും കൊണ്ട് വാർത്തെടുത്ത രൂപശിൽപവും ഈ നോവലിനെ മികച്ചതാക്കുന്നു. വായനയിൽ ഒരു നവിനാനുഭവം കാഴ്ചവയ്ക്കുന്ന ഈ കൃതി മലയാള നോവൽ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകും.Write a review on this book!. Write Your Review about തിരിച്ചടി ഒറ്റയടി Other InformationThis book has been viewed by users 13 times