Book Name in English : Thukkumglow Pikkumglow
നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.reviewed by Sreekanth
Date Added: Saturday 5 Dec 2020
ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന രസകരമായ ചിന്തകൾ ഉണർത്തുന്ന സിമ്പിൾ കഥകൾ
Rating: [5 of 5 Stars!]
Write Your Review about തൂക്കുംഗ്ലോ പിക്കുംഗ്ലോ Other InformationThis book has been viewed by users 1015 times