Book Name in English : Vallimulla
ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിൻ്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങൾ. വായിച്ചുകഴിഞ്ഞാലും ഉള്ളിൽ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവർ. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളിൽ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണിൽപ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരൻ നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിർത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളിൽ ഇഴചേർന്നുനിൽക്കുന്നു.Write a review on this book!. Write Your Review about വള്ളിമുല്ല Other InformationThis book has been viewed by users 15 times