Book Name in English : Varoo Nakshatrangalkappuram Pokam
ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു.Write a review on this book!. Write Your Review about വരൂ നക്ഷത്രങ്ങള്‍ക്കപ്പുറം പോകാം Other InformationThis book has been viewed by users 55 times