Book Name in English : Vijayanagari
പമ്പ കമ്പാന എന്ന കവയിത്രിയാൽ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്‌നാഗ എന്ന രാജ്യത്തിന്റെ ചരിത്രം വിവർത്തനം ചെയ്യുന്ന അത്ര വിദഗ്ദ്ധനല്ലാത്ത ഒരു പരിഭാഷാകാരന്റെ കൃതിയായി റുഷ്ദി സങ്കല്പിച്ചെടുക്കുന്ന നോവൽ. ചരിത്രം സങ്കല്പമോ യാഥാർത്ഥ്യമോ എന്നും സങ്കല്പം ചരിത്രമോ കഥയോ എന്നും തീരുമാനിക്കാനാവാത്ത തരത്തിൽ മനുഷ്യാനുഭവങ്ങളുടെ അതീത യാഥാർത്ഥ്യങ്ങളുടെയോ മാന്ത്രിക യാഥാർത്ഥ്യങ്ങളുടെയോ ഒരു ലോകം സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചവതരിപ്പിക്കുകയാണിവിടെ റുഷ്ദി. പമ്പ കമ്പാന മാന്ത്രികവിത്തുകളെറിഞ്ഞ് മുളപ്പിച്ചെടുക്കുന്ന രാജ്യവും രാജാക്കളും പ്രജകളുമാണ് ഇതിലെ ചരാചരങ്ങളെല്ലാം. ഏവർക്കും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ നല്കുന്നതും പമ്പ കമ്പാനയുടെ മന്ത്രണങ്ങളാണ്. അവരുടെ ചരിത്രമാണ് പമ്പ കമ്പാന രചിച്ച കാവ്യവും. നൂറ്റാണ്ടുകൾക്കു ശേഷം ആ ചരിത്ര കാവ്യം കണ്ടെടുക്കപ്പെടുന്നു.Write a review on this book!. Write Your Review about വിജയനഗരി Other InformationThis book has been viewed by users 532 times