Book Name in English : Whos Who PSC Companion
മത്സരപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നതുമായ ചോദ്യങ്ങളാണ് പ്രമുഖ വ്യക്തികളെക്കുറിച്ചുള്ളവ. ഇത്തരത്തിലുള്ള ചോദ്യങ്ങളില്ലാതെ മത്സരപരീക്ഷകള്‍ ഉണ്ടാകാറില്ലെന്നുതന്നെ പറയാം. പി.എസ്.സി. നടത്തിയിട്ടുള്ള ചില പരീക്ഷകളില്‍ പൊതുവിജ്ഞാന വിഭാഗത്തില്‍ പകുതിയിലേറെ ഇത്തരം ചോദ്യങ്ങളുള്ള പരീക്ഷകളുമുണ്ടായിട്ടുണ്ട്. 2011 മെയ് 18 ന് തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പി.എസ്.സി. നടത്തിയ എല്‍.ഡി.സി. പരീക്ഷകളില്‍ വ്യക്തികളെക്കുറിച്ചുള്ള മുപ്പത്തിയഞ്ചോളം ചോദ്യങ്ങളുണ്ടായിരുന്നു. WHOS WHO പി.എസ്.സി. കംപാനിയന്‍ പല മേഖലകളിലുള്ള വ്യക്തികളില്‍ പ്രാധാന്യമുള്ളവരെ അവതരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തീര്‍ച്ചയായും വായിക്കേണ്ടുന്ന പുസ്തകം.Write a review on this book!. Write Your Review about ഹൂ ഈസ് ഹൂ പി എസ് സി കംപാനിയന്‍ Other InformationThis book has been viewed by users 1531 times