Book Name in English : Ajayyanaaya Arjunan
പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന വിധത്തിൽ അർജുനന്റെ കഥയെ വിസ് മയകരമായി പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണിത്… പുരാതന ഇന്ത്യയെയും നമ്മുടെ പൈതൃകത്തയും കുറിച്ചുള്ള ജ്ഞാനത്തെ പുതുലോകത്തിൽ സമന്വയിപ്പിച്ചുകൊണ്ട് ഇന്ന്
ജീവിതം എങ്ങനെ ജീവിക്കാമെന്ന് മനസ്സിലാക്കാൻ നിരവധി ആളുകളെ സഹായിക്കുന്ന ഫലപ്രദമായൊരു ഉദ്യമമാണിത്.
– അമീഷ് ത്രിപാഠി
മനുഷ്യർ ഇന്നു നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും നിർദേശിക്കാനുള്ള ശ്രമങ്ങളിൽ പ്രൊഫ. ദേബാശിഷ് ചാറ്റർജി പരമാവധി വിജയം വരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
– സുനിൽ ഗാവസ്കർ
അർജുനന്റെ ഏറ്റവും ശക്തമായ ആയുധം ഗാണ്ഡീവമല്ല, മറിച്ച് ഏകാഗ്രതയാണ്; സുവ്യക്തതയുടെ വാൾകൊണ്ടും വിവേചനത്തിന്റെ പരിച കൊണ്ടുമാണ് ശത്രുക്കളെ അദ്ദേഹം കീഴടക്കിയത്. കാലാതിവർത്തിയും സർവകാലപ്രസക്തനും വില്ലാളിവീരനുമായ അർജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുരാണവും മാനേജ്മെന്റും സമന്വയിപ്പിച്ച് വിജയത്തിലേക്കുള്ള അമൂല്യമായ ഒൻപത് പാഠങ്ങൾ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about അജയ്യനായ അർജുനൻ Other InformationThis book has been viewed by users 1923 times