Book Name in English : Anna Karenina
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍
റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്റ്റോയ് ചിത്രീകരിച്ചത്. ടോള്‍സ്റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.
ചിന്താപരമായ പല സാഹസിക സഞ്ചാരങ്ങള്‍ക്കും ശേഷം, ഗാന്ധിജിക്കുപോലും പ്രചോദനമേകിയ, ജീവകാരുണ്യ സിദ്ധാന്തത്തിലേക്ക് ടോള്‍സ്റ്റോയിയെ കൊണ്ടെത്തിച്ചത് ഈ നോവലാണ്.
ദസ്തോയെവ്സ്കി ഈ നോവലിനെപ്പറ്റി ഇങ്ങനെ പറയുന്നു.
ഒരു കലാസൃഷ്ടിയെന്ന നിലയില്‍ അന്നാ കരെനീന പരിപൂര്‍ണ്ണമാണ്.
യൂറോപ്യന്‍ സാഹിത്യത്തില്‍ ഇതിനോട് കിടപിടിക്കുന്നതായി മറ്റൊന്നുമില്ല.
വിവര്‍ത്തനം: കെ.പി.ബാലചന്ദ്രന്‍Write a review on this book!. Write Your Review about അന്നാ കരെനീന Other InformationThis book has been viewed by users 7606 times