Book Name in English : Aparajito
ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ
അപരാജിതോ നിർമിക്കാനാരംഭിച്ചപ്പോൾ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു. പക്ഷേ, അതിന്റെ ഭവിഷ്യത്തുകൾ അത്രയേറെ സന്തോഷപ്രദമായിരുന്നില്ല. വ്യാവസായികാടിസ്ഥാനത്തിൽ നോക്കിയാൽ മൂലകൃതിയിൽനിന്ന് വ്യതിചലിക്കുന്ന കാര്യത്തിൽ പഥേർ പാഞ്‌ജലിയിലേതിനെക്കാൾ കൂടുതൽ സ്വാതന്ത്യം അപരാജിതോയിൽ ഞാൻ പ്രകടിപ്പിച്ചു എന്നതായിരുന്നു എനിക്കു പറ്റിയ തെറ്റ് എന്നു മനസ്സിലാക്കുവാൻ കഴിയും. പഥേർ പാഞ്‌ജലി നിർമിച്ചപ്പോൾ മൂലകൃതിയുടെ അടിസ്ഥാനരൂപം അതേപടി നിലനിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് അപരാജിതോയുടെ കാര്യത്തിൽ ഞാൻ കൈക്കൊണ്ടത്.
-സത്യജിത് റായ്
നിലനില്പിനുള്ള സമരവും സ്വന്തം അടിവേരുകളിലേക്ക് പിൻവാങ്ങാനുള്ള ആഗ്രഹവും അപരാജിതോയിലെ മുഖ്യപ്രമേയങ്ങളാണ്. പ്രശാന്തമായ ഒരു ഗ്രാമമാണ് നിശ്ചിന്ദപുരം. അപുവും ദുർഗയും ആ ഗ്രാമത്തിലാണ് വളർന്നത്. അവിടേക്ക് തിരിച്ചുപോകാനുള്ള അവരുടെ ആഗ്രഹം വിധേയത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ വെളിപ്പെടുത്തുന്നു. ഈ കൃതി വായിക്കുമ്പോൾ അതിന്റെ ലളിതമായ ശൈലിയിൽ നമ്മൾ മയങ്ങിപ്പോകും.
-താരാദാസ് ബാനർജി
പരിഭാഷ: വി.ആർ. ഗോവിന്ദനുണ്ണിWrite a review on this book!. Write Your Review about അപരാജിതോ Other InformationThis book has been viewed by users 2045 times